Latestഗൾഫ്

യുഎഇയില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ചെറിയ പെരുന്നാള്‍ നമസ്കാര സമയങ്ങള്‍ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ പൊതുവായ ഈദ്ഗാഹുകള്‍ (തുറന്ന സ്ഥലങ്ങള്‍) ഉണ്ടായിരിക്കില്ലെന്നും അംഗീകൃത പള്ളികളില്‍ മാത്രമായിരിക്കും നിസ്‌കാരം നടക്കുകയെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

വിവിധ എമിറേറ്റുകളിലെ നമസ്‌കാര സമയം

അബുദാബി 6:20 AM

ദുബായ് 6:18 AM

ഷാർജ, അജ്മാൻ 6:16 AM

ഉമ്മുല്‍ ഖുവൈൻ, റാസല്‍ഖൈമ 6:12 AM

ഫുജൈറ 6:10 AM

ജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി നമസ്‌കാരം പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള തുറന്ന മൈതാനങ്ങളിലെ നമസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് (ഔഖാഫ്) വ്യക്തമാക്കി