സ്കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നി ആക്രമിച്ചു, അമ്മയ്ക്കും മകനും ഗുരുതര പരുക്ക്
കൊല്ലം : സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമണ്‍-34 ഉദയഗിരി പുളിമൂട്ടില്‍ വീട്ടില്‍ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്.കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. പുനലൂർ-ഇടമണ്‍ പാതയില്‍ പാപ്പന്നൂരിന് സമീപത്തു വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു.
അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകള്‍ക്കുമാണ് പരിക്ക്. പ്രദേശത്ത് ഏറെ നാളായി കാട്ടുപന്നിശല്യം രൂക്ഷമാണ്
