ഇന്ന് ചെറിയപെരുന്നാള്‍
കോഴിക്കോട്: ഒരു മാസം നീണ്ട ഉപവാസത്തിനു ശേഷം lചെറിയപെരുന്നാളിനെ വരവേറ്റ് വിശ്വാസികള്‍.
ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസ്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ നോമ്പ് 30 നാൾ പൂര്‍ത്തിയാക്കിയ ശേഷം ഇന്നാണ് ഈദുല്‍ ഫിത്വര്‍ ആഘോഷം.
ചെറിയപെരുന്നാളിന്റെ സന്തോഷം പങ്കിട്ട് വീടുകളില്‍ വിശ്വാസികൾ പെരുന്നാള്‍ നമസ്കരിക്കും. മസ്ജിദുകളിലും ഈദ്ഗാഹുകളിലും കൂട്ടപ്രാര്ഥനയുണ്ടാവില്ല.കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് മതപണ്ഡിതരും വിശ്വസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.