കനറാ ബാങ്കിൽ നിന്നും പണം തട്ടിയ കേസ്:അന്വേഷണം ക്രൈംബ്രാഞ്ചിന്
കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വിജീഷ് വർഗീസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. മൂന്ന് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന വിജീഷിനെ മെയ് 16നാണ് ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തത്