സംഗീത സംവിധായകൻ റാം ലക്ഷ്‍മൺ അന്തരിച്ചു

പ്രശസ്തനായ വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്മൺ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.

ആറ് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നുവെന്നും വീട്ടിലെത്തിയ ശേഷം ക്ഷീണം നേരിട്ട അ​ദ്ദേഹത്തെ ഡോക്ടർമാർ നീരീക്ഷിച്ചു വരികയായിരുന്നുവെന്നും എന്നാൽ ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും റാം ലക്ഷ്മണിന്റെ മകൻ അമർ പാട്ടീൽ പിടിഐ യോട് വ്യക്തമാക്കി.

മേനെ പ്യാർ കിയ, ഹം ആപ്കെ ഹേൻ കോൻ എന്നിവയ്ക്ക് പുറമെ ഹം സാത് സാത് ഹേ, വോ ജോ ഹസിന തുടങ്ങിയ ചിത്രങ്ങളിലെ ​റാം ലക്ഷ്മണിന്റെ ഗാനങ്ങളും ഹിറ്റായിരുന്നു.