കല്‍പ്പറ്റ: വയനാട്ടിലും ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരില്‍ വന്ന കര്‍ണാടക സ്വദേശി മുഹമ്മദ് ഇല്യാസി(39)നാണ് രോഗബാധ കണ്ടത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് തുടര്‍ ചികില്‍സയ്ക്കുവേണ്ടി അയച്ചു.
സംസ്ഥാനത്ത് ഇതുവരെ 15ഓളം ബ്ലാക് ഫംഗസ് രോഗബാധിതരാണ് ഉള്ളത്.