സൈബര്‍ ഫോറന്‍സിക്സ് – സെക്യൂരിറ്റി കോഴ്സ്
ഐ എച്ച് ആര് ഡിയുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന പാര്‍ട്ട് ടൈം പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (ഒരുവര്‍ഷം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബി ടെക്ക്/ എം ടെക്ക്/ എംസിഎ/ ബി എസ് സി/ എം എസ് സി/ ബി സി എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഐ ടി/ഐ ടി ഇ എസ് അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ടുവര്‍ഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രവേശന സമയത്ത് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉയര്‍ന്ന പ്രായപരിധി 50 വയസ്.
അപേക്ഷാ ഫോറം ഐ എച്ച് ആര് ഡി വെബ്സൈറ്റിലും (www.ihrd.ac.in) കോളേജ് വെബ്സൈറ്റിലും (www.cek.ac.in) ലഭിക്കും. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. താല്പര്യമുള്ളവര് ജൂണ്‍ 15 നകം പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ, കടമന്‍കുളം പി ഒ, കല്ലൂപ്പാറ, തിരുവല്ല 689583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9447402630, 0469 2677890, 2678983, 8547005034.