രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു.
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 50 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ മാത്രം 2,38,022 പേർ രോഗമുക്തരായി. 3128 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ 20,26,092 രോഗികളാണ് ചികിത്സയിൽ തുടരുന്നത്. 3,29,100 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.
ഇതിനോടകം 2,80,47,534 പേർക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 2,56,92,342 പേരും രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 91.60 ശതമാനമായി ഉയർന്നു. 9.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ ഏഴാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയെത്തുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 21,31,54,129 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. 34,48,66,883 പേരുടെ സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ ഞായറാഴ്ച മാത്രം 16,83,135 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.