രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,27,510 പേർക്ക് കെവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 1,27,510 0പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 54 ദിവസത്തിനിടയിൽ ആദ്യമായാണ് ഇത്രയും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,795 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,55,287 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് 2,81,75,044 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,31,895 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ 2,59,47,629 പേർ രോഗമുക്തി നേടി. 18,95,520 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്.
ഇതുവരെ 21,60,46,638 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി