“കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്” ടീസർ പുറത്തിറക്കി പൃഥ്വിരാജ്

കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ചിത്രത്തിന്റെ ടീസർ നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. സെവന്ത് ഡേയിലൂടെ പൃഥ്വിരാജ് ഏറെ പ്രശസ്തമാക്കിയ വാചകമാണ് “കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്…” ആ പേരിലെത്തുന്ന ചിത്രത്തിന്റെ ടീസർ അദ്ദേഹം തന്നെ പുറത്തിറക്കിയത് പ്രേക്ഷകർക്കും കൗതുകമായി.

ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചു ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഫാമിലി ത്രില്ലർ ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്. യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് കർണൻ നെപ്പോളിയൻ ഭഗത്സിങിൽ മുഖ്യവേഷത്തിലെത്തുന്നത്. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലൂടെ എത്തിയ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *