ലോക്​ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന്​ തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന്​ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ്​ അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക.

ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്​ഥരും പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാകും ലോക്​ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുക.

ജൂണ്‍ ഒൻപത്​ (ബുധനാഴ്ച) വരെയാണ് സംസ്​ഥാനത്ത്​ നിയന്ത്രണങ്ങള്‍. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഇപ്പോള്‍ 15ല്‍ താഴെയാണ്​. കഴിഞ്ഞ ദിവസം ഇത്​ 14 ആയിരുന്നു.