രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു.
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,51,367 പേർ രോഗമുക്തി നേടി.
സമീപകാലത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണക്കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 6148 മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകൾ 2,91,83,121 ആയി ഉയർന്നു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയി. നിലവിൽ 11,67,952 പേരാണ് ചികിത്സയിലുള്ളത്. 23,90,58,360 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി.