യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നിലമേൽ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭർത്താവ് കിരൺകുമാറിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം, സംഭവം സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് വിസ്മയയുടെ ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവായ കിരൺകുമാർ ഒളിവിൽപോയിരിക്കുകയാണ്
കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽനിന്ന് ക്രൂരമായ മർദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം. ശരീരത്തിൽ മർദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനൽകിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്.