കാവുകള്‍ക്ക് ധനസഹായം

ജൈവവൈവിധ്യങ്ങളുടെ കലവറയായ കാവ് സംരക്ഷണത്തിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് സഹായധനം നല്‍കുന്നു. ജില്ലയിലെ താല്പര്യമുള്ള ദേവസ്വം/ കാവുടമസ്ഥര്‍/ ട്രസ്റ്റുകള്‍ എന്നിവര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷിക്കാം. അപേക്ഷ കണ്ണോത്തും ചാലിലെ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ സമര്‍പ്പിക്കണം. അവസാനതീയതി ജൂലൈ 31. കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. വെബ്‌സൈറ്റ്; www.forest.kerala.gov.in വിലാസം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കണ്ണോത്തുംചാല്‍, താണ (പി ഒ), കണ്ണൂര്‍. ഫോണ്‍: 0497 2705105.