സ്വയം നിരീക്ഷണത്തില്‍ പോകണം
ജൂണ്‍ 22ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.