നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള ബിസ്മില്ല മുതല്‍ അഴീക്കല്‍ വരെയുള്ള സ്ഥലങ്ങളില്‍ ജൂണ്‍ 25 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള ടൈല്‍സ് ,കമ്പില്‍ ടൗണ്‍ , കമ്പില്‍ തെരു കുമ്മായക്കടവ് , ഹസ്സായി കോംപ്ലക്സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 25 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും കായച്ചിറ ,തങ്ങള്‍ റോഡ് ,പടപ്പ റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹനുമാന് മുക്ക്, ചന്ദ്രോത്ത് പീടിക, എളയാവൂര് വയല്‍, എളയാവൂര് കനാല്‍, എളയാവൂര് അമ്പലം, കണ്ണന് നഗര്‍ റോഡ്, ഫ്ളവേഴ്സ് ടി വി റോഡ് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 25 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറുമണി വരെയും താഴെ ചൊവ്വ കാപ്പാട് റോഡ്, തിലാന്നൂര്‍, സത്രം, തിലാന്നൂര്‍ വായനാശാല, പുളിയഞ്ചാല് റോഡ്, വെള്ളപ്പാറ എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം സെക്ഷനു കീഴില്‍ കാരക്കുണ്ട് ടവര്‍, പറവൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 25 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെരത്തം കണ്ടി, എ കെ ജി ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ ജൂണ്‍ 25ന് രാവിലെ ഒമ്പത് മണി മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പുഴാതി കോളനി, തുളിച്ചേരി, എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 25 വെള്ളിയാഴ്ച രാവിലെ ഒമ്പ്ത മണി മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.