കൊച്ചി: ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തേ ഐഷയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണം എന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.