രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി
കൊല്ലത്ത് നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു.
പരവൂരിലും വർക്കലയിലും കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ അനന്തു വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ രേഷ്മ രണ്ടിടങ്ങളിലും കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ല.
