വന്യജീവി ശല്യത്തിനെതിരെ അയ്യംങ്കുന്ന് യൂത്ത് കോൺഗ്ഗ്രസ് മണ്ഡലം കമ്മറ്റി
മലയോര മേഖലകളിലെ രൂക്ഷമായ വന്യ ജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അയ്യംങ്കുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി രണ്ടാം കടവിൽ പ്രതിഷേധംനടത്തി.
കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന അയ്യംങ്കുന്ന് പഞ്ചായത്തിലെ രണ്ടാം കടവ് അട്ടയോലി കളിത്തട്ടും പാറ തുടിമരം ഉരുപ്പും കുറ്റി തുടങ്ങിയ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും ഉപദ്രവങ്ങൾ കൊണ്ട് ജീവിതം ദുസ്സഹമായ കർഷകർ കാലങ്ങളായി ഉയർത്തികൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കു നേരെ ഭരണകൂടങ്ങൾ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്…….
പതിറ്റാണ്ടുകളായി കൃഷി ചെയ്ത് പ്രതീക്ഷയോടെ കാത്തു സൂക്ഷിച്ച സ്വന്തം മണ്ണിൽ താമസിക്കാനാവാതെ കാട്ടാനയെ പേടിച്ചു കാർഷിക വിളകളും വീടും ഉപേക്ഷിച്ചു ജീവനുവേണ്ടി പലായനം ചെയ്യുകയാണ് കർഷകർ. വീടില്ലാതെ വാടകവീട്ടിൽ താമസിച്ചു അദ്ധ്വാനം മുഴുവൻ വന്യ ജീവികൾ നശിപ്പിക്കുന്നത് കണ്ട് ഹൃദയം തകരുന്ന കർഷകരുടെ ദയനീയത സർക്കാർ കാണാതെ പോകുന്നു. ജീവൻ പോലും പണയം വച്ച് സ്വന്തം മണ്ണിൽ തന്നെ മരണം വരെ ഉണ്ടാകും എന്നുറപ്പിച്ചു ജീവിക്കുന്നവരാണ് അധികവും. വർഷങ്ങളുടെ അധ്വാനഫലം ഒറ്റ രാത്രികൊണ്ട് ഇല്ലാതാകുന്നത് കണ്ടുനിൽക്കുന്ന കർഷന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ ഭരണകൂടങ്ങൾക്കു കഴിയുന്നില്ലങ്കിൽ ശക്തമായ കർഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു യുത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
കർഷകരുടെ പ്രശ്നങ്ങൾ ഗവൺന്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളെ നേതാക്കൾ അഭിനന്ദിച്ചു.
കാട്ടാന ശല്യത്തിൽ നിന്ന് സംരക്ഷിക്കാൻശാശ്വത പരിഹാരമാർഗങ്ങൾ കൈക്കൊള്ളണം. ഫലവത്തായ വൈദ്യുതി വേലി നിർമ്മാണം, ആനത്താരകളിൽ ആന മതിൽ, ശക്തമായ മുള്ളുകമ്പി വേലി തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചു കാട്ടാനകളെ ജനവസാകേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയണം.
വന്യജീവികൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് ഉടനടി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം,
വാണിയപ്പാറയിലെ ഫോറസ്ററ് ഓഫീസിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് കോൺഗ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടെൽബിൻ പാമ്പയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ എസ് ശ്രീകാന്ത് , ജോബിൾ കൊച്ചു പുര , സുനീഷ് തോമസ് കച്ചേരിക്കടവ്,
ഷിൽജോ കാഞ്ഞിരക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു