കൊവിഡ് വാക്സിനേഷന് നാളെ
ജില്ലയില്‍ (ജൂലൈ 6) 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷനു വേണ്ടി കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം പ്രവർത്തിക്കും. കൂടാതെ 45 വയസ്സിനു മുകളിൽ പ്രായമുള്ള കിടപ്പുരോഗികൾക്ക് പെരിങ്ങോം, കണ്ണൂർ കോർപറേഷൻ, നാറാത്ത്, കാങ്കോൽ ആലപ്പടമ്പ, തലശ്ശേരി എന്നീ സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തിയും വാക്സിൻ നൽകും. ഈ കേന്ദ്രങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചവർക്ക് മാത്രമേ വാക്സിൻ ലഭിക്കുകയുള്ളൂ. കോവിഷീൽഡ്(Covishield) ആണ് നൽകുക.