പാട്യം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി യോഗ തീരുമാനങ്ങള്‍
പാട്യം ഗ്രാമ പഞ്ചായത്തിലെ കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി ചുവടെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
ഗ്രാമ പഞ്ചായത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിലവിൽ 16.04% മാണ്. നിലവിലുള്ള മാനദണ്ഡ പ്രകാരം പഞ്ചായത്ത് ഡി കാറ്റഗറിയിലാണ്. (TPR 15 നു മുകളിലുള്ള പഞ്ചായത്തുകളാണ് ഡി കാറ്റഗറിയിൽ വരുന്നത്) റേറ്റ് കുറക്കുന്നതിന് കൂടുതൽ ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. കാറ്റഗറി D യി ൽ ആയതിനാൽ പൊതുജനങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
D കാറ്റഗറി ആയതിനാല്‍ പഞ്ചായത്ത് പരിധിയില്‍ അടുത്ത ബുധനാഴ്ച വരെ ട്രിപ്പിള്‍ ലോക്കഡൌണ്‍ ആയിരിക്കും.
അവശ്യ വസ്തുക്കൾ വില്പന നടത്തുന്ന കടകള്‍ക്ക് ( റേഷൻ കടകൾ, ഭക്ഷ്യ വസ്തുക്കൾ, പഴം, പച്ചക്കറി,പല വ്യഞ്ജനം, പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഇറച്ചി, മീൻ , കോഴി എന്നിവ വിൽക്കുന്ന കടകൾ, ബേക്കറി )രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാം.
രോഗവ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം ഒരാഴ്ച കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുന്നു.
ഹോട്ടൽ റസ്റ്റോറന്റുകൾ എന്നിവ ഹോം ഡെലിവറി മാത്രമെ അനുവദിക്കുകയുള്ളൂ.
പൊതു ചടങ്ങുകളോ പൊതു പരിപാടികൾക്കോ അനുവാദമില്ല. എന്നാൽ വിവാഹ ചടങ്ങ് , ശവ സംസ്കാരം എന്നിവക്ക് പരമാവധി 20 പേർക്ക് പങ്കെടുക്കാം. ചടങ്ങുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് വാര്‍ഡ് തല ജാഗ്രത സമിതി ഉറപ്പ് വരുത്തണം. ചടങ്ങുകള്‍ നടക്കുന്ന സംബന്ധിച്ച വിവരം മുന്‍കൂറായി പോലീസ്, ഹെല്‍ത്ത്, പഞ്ചായത്തില്‍ അറിയിക്കേണ്ടതാണ്.
കുടുതൽ +ve കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ വാർഡ് ജാഗ്രതാ സമിതികളും എല്ലാ ദിവസവും യോഗം ചേർന്ന് സ്ഥിതി വിശകലനം ചെയ്യേണ്ടതും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. പാട്യം ഗ്രാമ പഞ്ചായത്ത് പരിധിയിലെ വ്യാപാരികൾ നിർബന്ധമായും ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. ആയത് പരിശോധിക്കുന്നതിന് സെക്ടറൽ മജിസ്ട്രേറ്റിനും പോലീസ് അധികാരികൾക്കും നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.
കടകളിൽ സാനിറ്റൈസർ നിർബന്ധമായും ഉണ്ടാകേണ്ടതും വ്യാപാരികൾ ഡബിൾ മാസ്ക് ധരിക്കേണ്ടതുമാണ്.
കടകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
വ്യാപാരികൾ, അതിഥി തൊഴിലാളികൾ, ബാങ്ക് ജീവനക്കാർ, ഓട്ടോ റിക്ഷാ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, നിര്‍മ്മാണ മേഖല യില്‍ ഉള്ളവര്‍, ചെങ്കല്‍ തൊഴിലാളികള്‍, എന്നിവർ ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതാണ്.
പനി, ജലദോഷം എന്നിവ ഉള്ളവര്‍, കോവിഡ് പോസറ്റീവ് ആയ ആളുകളുമായി സംബര്ക്കമുള്ള ആളുകള്‍ നിര്‍ബന്ധമായും ടെസ്റ്റിന് വിധേയയമാകേണ്ടതാണ്. അല്ലാത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
കോവിഡ് പോസറ്റീവ് ആയ ആള്‍ക്ക് വീടുകളില്‍ ആവശ്യമായ സൌകര്യം ഇല്ലെങ്കില്‍ നിര്‍ബന്ധമായും സി.എഫ്.എല്‍.ടി,സി കളിലേക്ക് മാറേണ്ടതാണ്.
ആക്രി കച്ചവടവുമായി ബന്ധപ്പെട്ട് രോഗ വ്യാപന സാധ്യത കൂടുതലായതിനാല്‍ വീടുകള്‍ കയറിയുള്ള ആക്രി കച്ചവടം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ബോധവത്കരണ്ത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും മൈക്ക് അനൌണ്സ്മെന്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.