പരിസ്ഥിതി ലംഘനങ്ങളില്‍ ഇനി കര്‍ശന നടപടിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
ന്യൂഡൽഹി: പരിസ്ഥിതി ലംഘനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. അനുമതി നൽകാൻ കഴിയാത്ത പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ പൊളിച്ച് നീക്കും. അനുമതിയില്ലാതെ നടത്തിയ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കി വൻപിഴ ചുമത്തുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
പരിസ്ഥിതി മന്ത്രാലം പുതുതായി ഇറക്കിയ മാർനിർദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കേണ്ടത് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും മറ്റു സർക്കാർ ഏജൻസികളുമാണെന്നും ഉത്തരവിൽ പറയുന്നു.
നിയമലംഘനം നടന്ന പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനം പിഴയാകും ഈടാക്കുക. പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനവും വിറ്റുവരവിന്റെ കാൽശതമാനവും പിഴയായി ഈടാക്കും.