ലോക്ക് ഡൗൺ: അശാസ്ത്രീയ നടപടികൾ പിൻവലിക്കണം: എസ് ഡി പി ഐ

കണ്ണൂർ:കോവിഡിന്റെ പേരിൽ നടക്കുന്ന അശാസ്ത്രീയ നടപടികളും ഉത്തരവുകളും ഉടൻ പിൻവലിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. മദ്യ ഷാപ്പുകൾ തുറക്കുകയും ഒരു നിയന്ത്രണവും ഇല്ലാതെ നൂറുകണക്കിന് ആളുകൾ തടിച്ച് കൂടുകയും ചെയ്യുമ്പോഴാണ് കടകൾ മാത്രം അടച്ചിടാൻ സർക്കാരും പ്രാദേശിക ഭരണകൂടവും താല്പര്യം കാണിക്കുന്നത്. ചില കടകൾ കുറച്ച് ദിവസം മാത്രം തുറക്കുമ്പോൾ യഥാർത്ഥത്തിൽ ആളുകൾ കൂടുകയാണ് ചെയ്യുന്നത്.

മറിച്ച് കൂടുതൽ കടകൾ
കൂടുതൽ സമയം തുറന്ന് കൊടുക്കാൻ അനുവദിച്ചാൽ ആളുകൾ തടിച്ച് കൂടുന്നത് ഒഴിവാക്കാൻ സാധിക്കും. ചിലയിടങ്ങളിൽ ഒരു വശം തുറക്കുകയും മറ്റൊരു വശം അടക്കുകയും ചെയ്യുന്നത്
എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിലാണെന്ന് അധികാരികൾ വ്യക്തമാക്കണം. അപ്രായോഗികവും മണ്ടത്തരവും നിറഞ്ഞ ഇത്തരം നടപടികൾ തിരുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും ബഷീർ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.