കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ ആറ് ദിവസം റജിസ്റ്റര്‍ ചെയ്തതു 439 കോവിഡ് വയലേഷന്‍ കേസ്സുകള്‍, പിഴ 12,11850 രൂപ.
.
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ 17/07/2021 മുതല്‍ 22/07/2021 വരെയുള്ള തിയ്യതികളിലായി 439 കോവിഡ് വയലേഷന്‍ കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തു. 12,11850/- രൂപ പിഴയിനത്തില്‍ ഈടാക്കി. പോലീസ് ആരോഗ്യ വകുപ്പ് റവന്യൂവിഭാഗവും സംയുക്തമായി 5207 കോവിഡ് ബാധിതരുടെയും ക്വറന്റയിനില്‍ കഴിയുന്നവരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തി. പോലീസ് ബൈക്ക് പട്രോള്‍ ടീം 4698 കോവിഡ് ബാധിതരെയും ക്വറന്റയിനില്‍ കഴിയുന്നവരെയും നേരില്‍ കണ്ടു ക്ഷേമാന്വേഷണങ്ങള്‍ നടത്തി. പോലീസ് 3394 ഫോണ്‍ കോളുകളിലൂടെ രോഗികളുമായി ബന്ധപ്പെട്ടു. 1420 പേര്‍ക്കു പുതുതായി കോവിഡ് സേഫ്റ്റി ആപ്ലികേഷന് ഇന്‍സ്റ്റാള്‍ ചെയ്തു നല്കി. സാമൂഹിക അകലം പാലിക്കാത്തതിന് 111 പേര്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു, 1115 പേര്‍ക്കെതിരെ ഫൈന്‍ ഈടാക്കിയും 1212 പേര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. മസ്ക്ക് ധരിക്കാത്തതത്തിന് 133 പേര്‍ക്കെതിരെ കേസ്സ് റജിസ്റ്റര്‍ ചെയ്തു. 1274 പേര്‍ക്കെതിരെ പിഴ ചുമത്തിയും 1304 പേര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. കോവിഡ് വയലേഷനുമായി ബന്ധപ്പെട്ടു 194 മറ്റ് കേസ്സുകളും ആയതില്‍ തന്നെ 215 പേര്‍ക്കെതിരെ പിഴ ചുമത്തിയും 393 പേര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. ഡി, സി കാറ്റഗറിയില്‍ വരുന്ന ട്രിപ്പിള്‍ ലോക്ഡൌണ് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അനാവശ്യ യാത്രക്കായി ഉപയോഗിച്ച 1930 വാഹനങ്ങള്‍ പോലീസ് പിടികൂടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാരം നടത്തിയ 380 സ്ഥാപനങ്ങള്‍ പോലീസ് അടപ്പിച്ചു. ഡി കാറ്റഗറിയില്‍ വരുന്ന ട്രിപ്പിള്‍ ലോക്ഡൌണ് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ 33 ഇടങ്ങളില്‍ ആയി പോലീസ് വാഹന ചെക്കിങ് പോയിന്റുകള്‍ തുടര്‍ന്നു വരികയാണ്.