മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്ത് 2) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ജിഎച്ച്എസ്എസ് പെരിങ്ങോം, വ്യാപാര ഭവന്‍ ചെങ്ങളായി ടൗണ്‍, പുത്തൂര്‍ എഎല്‍പി സ്‌കൂള്‍, ബോര്‍ഡ് സ്‌കൂള്‍ ചെറുകുന്ന് തറ, പരിയാരം മെഡിക്കല്‍ കോളേജ് സ്റ്റോപ്പ് (സ്‌നേഹ വസ്ത്രാലയത്തിന് സമീപം), തൃപ്പങ്ങോട്ടൂര്‍ എഫ്എച്ച്‌സി, കൊതേരി എല്‍ പി സ്‌കൂള്‍, അഴീക്കോട് സിഎച്ച്‌സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി, സുഭാഷ് സ്മാരക വായനശാല തരിയെരി, വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി, കയ്യോട്ടുമൂല അംഗനവാടി, പാലയാട് ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നീ കേന്ദ്രങ്ങളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 3.30 വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.