പിലാത്തറ പാപ്പിനിശ്ശേരി കെ എസ്സ് ടി പി റോഡിൽ രാമപുരത്ത് വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങി : ഉദ്ഘാടനം നവം 5 ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും
പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ രാമപുരത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നവംമ്പർ 5 ന് രാവിലെ 10.30 ന് വിഡിയോ കോൺഫ്രൻസ് മുഖേന നിർവ്വഹിക്കും.
ചടങ്ങിൽ ടി വി രാജേഷ് എം എൽ എ അധ്യക്ഷത വഹിക്കും.
1.35 കോടി രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന പാർക്കിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂരയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ 50 ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണശാല, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, ശൗചാലയം , ഓപ്പൺ ഏയർ തീയേറ്റർ, വാട്ടർ ഫൗണ്ടർ, ഇരിപ്പിടങ്ങൾ, നടപ്പാത, ചുറ്റുമതിൽ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കെ എസ് ടി പി യുടെ നേതൃത്വത്തിൽ ആർഡിഎസാണ് പ്രവൃത്തി നടത്തിയത്.
കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആദ്യത്തെ വഴിയോര വിശ്രമ കേന്ദ്രമാണിത്. ടി വി രാജേഷ് എംഎൽഎയുടെ ഇടപെടലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.