നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തദ്ദേശ സ്ഥാപനത്തിൽ നൽകിയാൽ മതി
പ്ലസ് വണ്‍ പ്രവേശനത്തിനാവശ്യമയ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ശേഖരിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിച്ച് ഒപ്പ് വച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്നു കല ക്ടർ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം.