ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു.

ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ കുപ്പർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പി.ടി.ഐ.യോട് പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബിഗ് ബോസ് 13 പതിപ്പ് വിജയായിരുന്നു സിദ്ധാർഥ് ശുക്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ബിസിനസ് ഇൻ റിതു ബാസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3’യിൽ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാർഥ് ആയിരുന്നു.

ഉത്തർപ്രദേശ് സ്വദേശിയായ സിദ്ധാർഥ് ബാലിക വധു, ദിൽ സേ ദിൽ തക് തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.