Latestകേരളം

ഒന്നരവയസ്സുകാരി ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ് മരിച്ചു.

കുറവിലങ്ങാട്:ഒന്നരവയസ്സുകാരി ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ് മരിച്ചു. കാണക്കാരി വാവനാക്കുളങ്ങരയിൽ അലന്റെയും ശ്രുതിയുടെയും മകൾ റൂത്ത് മരിയയാണ് മരിച്ചത്.

മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ, റൂത്ത് മരിയയെയും സഹോദരി ഹയറയെയും വെമ്പള്ളിയിലെ അമ്മവീട്ടിൽവിട്ടു. ഹയറയ്ക്കും അയൽപക്കത്തെ കുട്ടികൾക്കുമൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്. ഫ്രിഡ്ജിന്റെ പിൻഭാഗത്ത് കയറിയപ്പോൾ ഷോക്കേൽക്കുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.30-ഒാടെയാണ് സംഭവം.