കാര്‍ഷിക മാനേജ്മെന്റ് കോഴ്സുകള്‍; പ്രവേശനം തുടങ്ങി
സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പാട്യം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ബയോ റിസോഴ്സ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനം തുടങ്ങി. ആറുമാസത്തെ ആനിമേഷന്‍ ന്യൂട്രീഷന്‍ ആന്റ് ഫീഡ് പ്ലാന്റ് ടെക്നോളജി, ഒരു വര്‍ഷത്തെ അഗ്രോ പ്രോസസിംഗ് ആന്റ് വാല്യൂ എഡിഷന്, ബുച്ചറി സ്ലോട്ടര്‍ ഹൗസ് മാനേജ്മെന്റ് ആന്റ് മീറ്റ് പ്രോസസിംഗ് എന്നിവയാണ് കോഴ്സുകള്‍. അടിസ്ഥാന യോഗ്യത പ്ലസ് ടു, പ്രായപരിധി 30 വയസ്സ്. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തപാല്‍ മുഖേനയോ brcmokeri@gmail.com ലോ സപതംബര്‍ 30നകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പ്ലസ്ടു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയും സമര്‍പ്പിക്കണം. പ്ലസ്ടു മാര്‍ക്കിന്റെയും സംവരണ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 15000 രൂപയാണ് ഫീസ്.
വിലാസം: സെന്റര്‍ ഫോര്‍ ബയോ റിസോഴ്സ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, പി ഒ. മൊകേരി, പിന് 670692, കണ്ണൂര്‍. ഫോണ്‍: 9447242240.