നടൻ റിസബാവയുടെ മൃതദേഹം കബറടക്കി.

കൊച്ചി: അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം കബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ വെച്ചായിരുന്നു കബറടക്കം. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകൾ. എറണാകുളം ജില്ലാകളക്ടർ അന്തിമോപചാരം അർപ്പിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ പൊതുദർശനം ഒഴിവാക്കി.