ഹോംഗാര്‍ഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഹോംഗാര്‍ഡ്സ്-എറണാകുളം ജില്ലയിലെ വനിത ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന് യോഗ്യതാ പരിശോധനയും കായിക ക്ഷമതാ പരീക്ഷയും നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഒക്ടോബര്‍ 10നകം എറണാകുളം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ആര്‍മി, നേവി, എയര്‍ ഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍ തുടങ്ങിയ സംസ്ഥാന യൂണിഫോം സര്‍വ്വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസ്സിനുമിടയില്‍ പ്രായമുള്ള പത്താംക്ലാസ് പാസ്സായ വനിതകള്‍ക്ക് അപേക്ഷിക്കാം. പത്താംക്ലാസ് പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. പ്രതിദിനം 780 രൂപയാണ് വേതനം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0484 2207710, 9497920154