നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി


കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീട്ടി. ഈ മാസം പതിനാറ് വരെയാണ് സ്റ്റേ നീട്ടിയത്. സർക്കാർ അഭിഭാഷകൻ ക്വാറന്റീനിൽ ആയതാണ് സ്റ്റേ നീട്ടാൻ കാരണം.

നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സർക്കാരും കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാരും നടിയും ചൂണ്ടിക്കാട്ടിയത്.