സ്വർണ വില ഇന്ന് കൂടി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കൂടി.  പവന് 200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു പവന് 35,120 രൂപയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്ന് വീണ്ടും സ്വർണ വില കൂടി. ഒരു പവന് സ്വർണത്തിന് 35,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4415 രൂപയായി. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.