ഗസ്റ്റ് ലക്ചറര്‍ നിയമനം
കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു. യോഗ്യത അതത് വിഷയത്തില്‍ എംഎസ്സി. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം gpckannur@gmail.com ല്‍ അയക്കണം. തെരഞ്ഞെടുക്കുന്നവര്‍ക്കുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും തോട്ടട ഗവ.പോളിടെക്നിക്ക് കോളേജില്‍ നവംബര്‍ 11ന് രാവിലെ 10 മണിക്ക് നടക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് gptckannur.ac.in സന്ദര്‍ശിക്കുക.