ഗര്‍ഭിണിയായ യുവതി മൂന്നര വയസ്സുള്ള മകളേയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി
മലപ്പുറം: തിരൂര്‍ പുല്ലൂരിൽ അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി.
പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്നിയെ കാണാതാവുകയായിരുന്നു.
സ്ത്രീക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. തിരൂര്‍ അന്നാര സ്വദേശികളായ കുടുംബം രണ്ട് വര്‍ഷത്തോളമായി ഇവിടെ വാടകക്ക് താമസിക്കുന്നു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കും.