സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ്
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ തുടങ്ങി. 2020ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പിന്റെ ഗ്രേഡിങ് പദ്ധതിയിൽ ഏററവും മികച്ച സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് നൽകും. തെരഞ്ഞെടുക്കപ്പെട്ട മേഖലയിലുളള സ്ഥാപന ഉടമകൾ ലേബർ കമ്മീഷണറുടെ www.lc.kerala.gov.in വെബ്സൈറ്റിൽ നൽകിയ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് എന്ന ബോക്സിൽ ക്ലിക്ക് ചെയ്ത് എൻട്രികൾ സമർപ്പിക്കണം. മികച്ച തൊഴിൽ ദാതാവ്, തൊഴിൽ നിയമപാലനത്തിലെ കൃത്യത, തൊഴിലാളികളുടെ സംതൃപ്തി, തൊഴിൽ നൈപുണ്യവികസന പങ്കാളിത്തം, സ്ത്രീ സൗഹൃദ സമീപനം തുടങ്ങിയവയാണ് ഗ്രേഡിങ് മാനദണ്ഡങ്ങൾ.
ഗ്രേഡിംഗ് നടപ്പാക്കുന്ന തൊഴിൽമേഖലകൾ: ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ (ഹോട്ടൽ, റസ്റ്റോറന്റ്), സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ, ജ്വല്ലറികൾ, സെക്യൂരിറ്റി സ്ഥാപനങ്ങൾ, ഹൗസ്ബോട്ടുകൾ, ഐടി സ്ഥാപനങ്ങൾ നിർമ്മാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, ക്ലബുകൾ, മെഡിക്കൽ ലാബുകൾ (ലാബ്, എക്സ്റേ, സ്കാനിംഗ്സെന്ററുകൾ). ഈ മേഖലയിലെ 20 തൊഴിലാളികളിൽ കൂടുതൽ ജോലി ചെയ്ത സ്ഥാപനങ്ങൾക്ക് ജനുവരി 22 വരെ വരെ അപേക്ഷ സമർപ്പിക്കാം.