വിനു കോളിച്ചാലിന് നിരവധി അവാർഡുകൾ നേടികൊടുത്ത “ബിലാത്തികുഴൽ “എന്ന സിനിമ Moviesaints OTT യിലൂടെ റിലീസ് ചെയ്തു..
2018 ലെ IFFK ൽ മികച്ച മലയാള സിനിമക്കുള്ള സ്പെഷ്യൽ അവാർഡായ KR മോഹനൻ അവാർഡ്,2018 ൽ FFSI ഫെസ്റ്റിവലിൽ best മലയാളം സിനിമക്കുള്ള ജോൺ എബ്രഹാം അവാർഡ്, കൂടാതെ Jio MAMI മുംബൈ ഫിലിം ഫെസ്റ്റിവൽ, NFDC ഫിലിം ബസാർ, കൊച്ചി മുസിരിസ് ബിനാലെ തുടങ്ങിയ നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയ വിനു കോളിച്ചാൽ തിരക്കഥയും സംവിധാനവും ചെയ്ത “ബിലാത്തികുഴൽ “എന്ന സിനിമ moviesaints ലൂടെ റിലീസ് ചെയ്തു.
കാസറഗോഡ് നിന്ന് നിരവധി സിനിമകൾ ഇതിന് മുൻപ് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും തനി കാസറഗോടിന്റ ഭൂപ്രകൃതിയും, സംസ്കാരവും, ഭക്ഷണരീതികളും ബിലാത്തികുഴലിൽ നമ്മൾക്ക് കാണാൻ പറ്റും.
https://www.moviesaints.com/movie/bilathikuzhal
VJ സിനിമാസിന്റെ ബാനറിൽ
ജോസഫ് എബ്രഹാം ആണ് ചിത്രം നിർമ്മിച്ചത്
സിനിമോട്ടഗ്രാഫ് Ram Raghav
എഡിറ്റിംഗ് ഷിജു നൊസ്റ്റാൾജിയ
കാസ്റ്റിംഗ് = ബാലേട്ടൻ കാടകം,KPAC ഹരിദാസ് കുണ്ടംകുഴി, സഞ്ജയ്, അനീഷ് കുറ്റിക്കോൽ, തമ്പായിയമ്മ മോനാച്ച.