ഇന്ധന വില കൂട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോള്‍ വില 117 രൂപ കടന്നു. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. കണ്ണൂരില്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.42 രൂപയുമാണ്

കൊച്ചിയില്‍ പെട്രോളിന് 115 രൂപ 20 പൈസയും ഡീസലിന് 102 രൂപ എട്ട് പൈസയും നല്‍കണം. കോഴിക്കോട് പെട്രോളിന് 115 രൂപ 36 പൈസയായി. ഡീസലിന് 102 രൂപ 26 പൈസ. 16 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10 രൂപ 88 പൈസയും ഡീസലിന് 10 രൂപ 51 പൈസയും