സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം സി സ്പെയ്സ് തയാർ

സംസ്ഥാന സർക്കാരിൻറെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസ് കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യും. സർക്കാർ മേഖലയിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പേസ്. തിയേറ്റർ റിലീസിന് ശേഷം മാത്രമേ ഒ.ടി.ടി.യിൽ ചിത്രം കാണാൻ കഴിയൂ എന്നതിനാൽ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

സാംസ്കാരിക വകുപ്പിൻറെ മേൽനോട്ടത്തിൽ കെ.എസ്.എഫ്.ഡി.സിയുടെ നിയന്ത്രണത്തിലാണ് സി സ്പേസ് പ്രവർത്തിക്കുന്നത്. ജൂൺ 1 മുതൽ സിനിമകൾ സി-സ്പെപേസിൽ രജിസ്റ്റർ ചെയ്യാം. സിനിമകൾ ആദ്യം തിയേറ്ററുകളിലും പിന്നീട് സി സ്പേസിലും എത്തും. ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻററികളും ഒ.ടി.ടി.യിൽ റിലീസ് ചെയ്യും.

കലാമൂല്യമുള്ള സിനിമകൾക്കും ദേശീയ അന്തർ ദേശീയ പുരസ് കാരങ്ങൾ നേടിയ സിനിമകൾക്കും മുൻഗണന നൽകും. സി സ്പേസ് തിയേറ്റർ റിലീസ് ലഭിക്കാത്ത ചെറിയ സിനിമകൾക്ക് അവസരം നൽകും