കുരങ്ങുപനിക്കെതിരെ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: യൂറോപ്പിൽ കുരങ്ങുപനി (മങ്കിപോക്സ്) റിപ്പോർട്ട് ചെയ്തതിൻ പിന്നാലെ അമേരിക്കയിൽ കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
എന്താണ് മങ്കിപോക്സ്?
മൃഗങ്ങളിൽ നിന്ന് വൈറസുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് (മങ്കി പനി). തീവ്രത കുറവാണെങ്കിലും, കുരങ്ങുപനിയുടെ ലക്ഷണങ്ങൾ 1980 കളിൽ ലോകമെമ്പാടും ഉൻമൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ച ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുമായി സാമ്യമുള്ളതാണ്.