തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റൺ സെമിയില്‍ പുറത്തായി പി.വി സിന്ധു
ശനിയാഴ്ച നടന്ന സെമിഫൈനലിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ചൈനയുടെ ചെൻ യുഫെയിയോടാണ് സിന്ധു പരാജയപ്പെട്ടത്. ബാങ്കോക്കിലെ ഇംപാക്ട് അരീനയിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് (17-21, 16-21) സിന്ധു പരാജയപ്പെട്ടത്. കഴിഞ്ഞ 11 മത്സരങ്ങളിൽ ചെൻ യുഫെയ്ക്കെതിരെ സിന്ധുവിൻറെ അഞ്ചാമത്തെ തോൽവിയാണിത്.
സിന്ധു പുറത്തായതോടെ തായ്ലൻഡ് ഓപ്പണിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. സൈന നെഹ്വാളും തോമസ് കപ്പ് ജേതാക്കളായ എച്ച്.എസ് പ്രണോയിയും നേരത്തെ പുറത്തായപ്പോൾ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പിൻമാറിയിരുന്നു.
ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം അകാനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിൽ കടന്നത്.