പുതുക്കിയ ഇന്ധനവില ഇന്നുമുതല്‍ പ്രാബല്യത്തില്‍
പുതുക്കിയ ഇന്ധനവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തും ആനുപാതികമായി ഇന്ധനവില കുറയും. സംസ്ഥാനത്തെ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.30 രൂപയുമാണ് കുറയുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും