‘സർക്കാർ അതിജീവിതയ്ക്കൊപ്പം’; മന്ത്രി പി.രാജീവ്
നടിയെ ആക്രമിച്ച കേസിൽ അതിജീവിത കോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ച സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പി.രാജീവ്. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി രാജീവ് പറഞ്ഞു. സർക്കാർ അതിജീവിതയ്ക്കൊപ്പമാണ്. അതിജീവനത്തെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കോടതിയുടെ പരിഗണനയിലായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പി രാജീവ് കൊച്ചിയിൽ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി തൃക്കാക്കരയിലെ ബി.ജെ.പി ഓഫീസ് സന്ദർശിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നടന്നത് അസാധാരണമായ നീക്കമാണെന്നും ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക് തിരിച്ചുവിടാൻ ധാരണയുണ്ടെന്നും മന്ത്രി പറഞ്ഞു.