സഹലും ആഷിക്കും ടീമിൽ; ജോർദാനെതിരെയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ കോച്ച് സ്റ്റിമാച് പ്രഖ്യാപിച്ചു. 25 അംഗ ടീമിൽ രണ്ട് മലയാളി താരങ്ങൾ മാത്രമാണുള്ളത്. സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹലിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഖാബ്ര, ജീക്സൺ സിംഗ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്തു, ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദർ സിംഗ്

ഡിഫൻഡർമാർ: രാഹുൽ ഭേകെ, ആകാശ് മിശ്ര, ഹർമൻജോത് ഖാബ്ര, റോഷൻ സിംഗ്, അന്വർ അലി, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ്, പ്രീതം കോട്ടാൽ.