സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ‘ഹോം’ സിനിമയെ തഴഞ്ഞതിൽ വിവാദം

ഇന്ദ്രൻസ് നായകനായ ‘ഹോം’ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അവഗണിച്ചത് വിവാദമാകുന്നു. വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു വിഭാഗത്തിലും അവാർഡ് നേടിയില്ല. വിജയ് ബാബുവിനെതിരായ ലൈംഗികാരോപണത്തെ തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കിയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഇന്ദ്രൻസിൻ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നൽകാത്തതിൽ പരോക്ഷ വിമർശനവുമായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ രംഗത്തെത്തി. നടി രമ്യാ നമ്പീശനും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചതിൻ തൊട്ടുപിന്നാലെ ഇന്ദ്രൻസിൻറെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രമ്യാ നമ്പീശൻ പ്രതിഷേധം രേഖപ്പെടുത്തിയത്.