മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; അപലപിച്ച് കെ സുരേന്ദ്രൻ
പൂജപ്പുരയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സംഭവത്തിൽ നടപടിയെടുക്കാൻ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ജയിൽ മോചിതനായ പി.സി ജോർജിനെ സ്വീകരിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകർ ഇന്നലെ ജയിലിന് മുന്നിൽ മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂജപ്പുര പ്രദേശത്തിന്റെ ചുമതലയുള്ള ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മനപ്പൂർവ്വം ആക്രമിക്കൽ, തടങ്കലിൽ വയ്ക്കൽ, വാക്കാലുള്ള അധിക്ഷേപം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്.