പുതിയ 75 സ്കൂൾ കെട്ടിടങ്ങൾ നാളെ ഉത്ഘാടനം ചെയും

രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ‘100 ദിന കർമ്മ പദ്ധതിയുടെ’ ഭാഗമായി പൂർത്തിയായ 75 സ്കൂൾ കെട്ടിടങ്ങൾ നാളെ നാടിന് സമർപ്പിക്കും. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച 9 സ്കൂൾ കെട്ടിടങ്ങൾ, മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച 16 സ്കൂൾ കെട്ടിടങ്ങൾ, ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച 15 സ്കൂൾ കെട്ടിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മെയ് 30ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ച ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഗുണനിലവാരമില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം കുട്ടികൾ എൻറോൾ ചെയ്യാൻ മടിക്കുന്ന കാലം മുതൽ പൊതുവിദ്യാലയങ്ങൾ രാജ്യത്തിൻറെ അഭിമാനമായി മാറുന്ന കാലം വരെ യാഥാർത്ഥ്യമായിരിക്കുന്നു.