വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ; ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു.വിജയ് ബാബു ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചു. ജാമ്യാപേക്ഷ പരിഗണിച്ചാൽ ഈ മാസം 30നു തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതറിയാതെയാണ് താൻ രാജ്യം വിട്ടതെന്നാണ് വിജയ് ബാബുവിന്റെ വാദം. എന്നാൽ വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആരോപിച്ചു.
നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്ത കാര്യവും പ്രോസിക്യൂഷൻ ഉന്നയിച്ചു.