കോവിഡ് വാക്സിന് മാറിനല്‍കിയ സംഭവം; നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ശനിയാഴ്ച നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ എടുക്കാനെത്തിയ 80 കുട്ടികൾക്ക് കോർബി വാക്സിന് പകരം കോവാക്സിനാണ് നൽകിയത്.
വാക്സിൻ മാറ്റത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.